Monday 29 August 2011

ഇന്നത്തേതു എന്നതെയ്തും പോലെ മറ്റൊരു സായ്ഹനം. ബന്ധങ്ങള്‍ അതിനപ്പുറം ഒറ്റപെട്ടുപോകുന്ന എകാന്ത തുരുത്തുകള്‍ . എന്നെയും നിന്നെയും നമ്മെകാള്‍ കൂടുതല്‍ മറ്റാര്‍കും അറിയില്ല എന്ന വലിയ തിരിച്ചറിവ് നല്‍കുന്ന 'എനലൈറ്റ്റെന്മെന്റ്റ്' നിമിഷങ്ങള്‍ . കാഴ്ചകള്‍ തിരിച്ചറിവ് ആകുമ്പോള്‍ ആകാഴ്ച്ചകളുടെ റിയാലിറ്റി ഉള്‍കൊള്ളാന്‍ നിന്റെ ബന്ധങ്ങള്‍ തടസമാകും. ഇവിടെ ഒരു മനുഷ്യന്‍ മരിക്കുകയാണ്. ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത ബധിരതയിലേക്ക്.

ആണും പെണ്ണും രണ്ടയിരിക്കുന്നത് കാഴ്ചകളില്‍ മാത്രമാണ് . വൈകാരിക അതിര്‍വരമ്പുകള്‍കു മാനംകല്പിക്കാന്‍ കഴിയുന്ന മാനുഷിക അന്തസത്തക്ക് അസ്ഥിത്വം കൈവരുമ്പോള്‍ നീയും ഞാനുമില്ല, സമയമില്ല , പ്രായമില്ല ഒന്നുമില്ല . അഹം നഷട്ടപെട്ട ആത്മാവ് അനുഭവിക്കുന്ന ആ ആനന്ദം അനിര്‍വച്ചനിയം തന്നെ .

പ്രണയം ഒരിക്കല്‍ മാത്രമാണ് ജന്മം കൊള്ളുന്നത്‌ ഒരിക്കല്‍ ഹൃദയത്തില്‍ ഇടംകൊടുത്ത പ്രണയം നഷ്ടപെടുമ്പോള്‍ പിന്നെ കുടികൊള്ളുന്നതു കുടിയാളനാണ്. കാലം കയ്യില്‍ ഏല്പിക്കുന്ന കുടിയാളന്‍ . '' അറിയുക മനമേ നീയിനി , നീ മരിച്ചു ജീവിക്കുന്നതോ പേകോലം. മരണമില്ല പേകോലം'' .




1 comment: