Sunday, 21 October 2012

പുകമറ



ജീവിതം എന്ന കളിവഞ്ചിയില്‍
കണ്ടുമുട്ടിയ രണ്ടു കവികള്‍
പ്രണയം എന്ന അമൃതില്‍
മുങ്ങി ചത്ത രണ്ടു കിളികള്‍
നടുവില്‍ നിശബ്ധനായ് ഞാന്‍
വെടിപ്പുക മറഞ്ഞു
വെന്ത ശരീരങ്ങള്‍ക്ക് നടുവില്‍
മാനവീക വിജയ ആഘോഷ പ്രസംഗം
ചെറ്റകള്‍, ഈയാം പാറ്റകള്‍
പറന്നുയരുന്നു ചത്ത്‌ വീഴുന്നു
അന്ന് ഞാന്‍ വേണ്ടത്തവന്‍
ഇന്ന് എന്റെ പ്രതിമയില്‍
കാക്കള്‍ കാഷ്ടിക്കുന്നു

പണ്ട് ചാര്‍ത്തിയ  ജമന്ധി മാല
മരണം നിനക്കും എനിക്കും
നീ മരിച്ച  ശേഷം നിന്നെ മറന്നു
ഞാന്‍ മരിച്ച ശേഷം എന്നെ ജീവിപ്പിച്ചു
ആരാണ് വിഡ്ഢി ? ഞനോ നീയോ ?
അതോ മറ്റാരെങ്കിലുമോ ?
 

No comments:

Post a Comment