Wednesday, 31 August 2011



വെറും രണ്ടായിരം റിയാല്‍ (ഏകദേശം 24 ,000 രൂപ )മാത്രം വിലയുള്ള സൗദി വിസകളാണ് നിങ്ങള്‍ ലക്ഷം രൂപക്ക് വാങ്ങുന്നത് . നാട്ടില്‍ ശരാശരി 500 രൂപ പ്രദിദിന വരുമാനമുള്ള ഒരാള്‍ ഇത്തരം ചതികുഴികളില്‍ പെടുന്നതിനോട് എനിക്കഭിപ്രായമില്ല . പ്രാഥമിക വിദ്യാഭ്യസം പോലും ഇല്ലാത്ത ഒരാള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നത് കടവും മാനസിക സമര്‍ദവും മാത്രവുമാണ്. നിങ്ങളെ സഹായിക്കുന്തിനെകാള്‍ കാശുണ്ടാക്കാന്‍ മാത്രമായിരിക്കും ഇത്തരം തട്ടിപ്പുകാരുടെ ശ്രമം . ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും. വിസ കച്ചവടക്കാരെ വിട്ടിട്ടു . നിയമപരമായി ബിസിനസ് നടത്തുന്ന സ്ഥപനംകളെ സമീപിക്കുക, തിടുക്കം ഒഴിവാക്കുക, ചിന്തിക്കുക . നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതമാണ്‌ നിങ്ങളുടെ കുടുംബത്തിന്റെയും. ചതികുഴികളില്‍ വീഴുക എന്നത് കേരളിയന്റെ ജന്മ അവകാശമാണ് . ഇനി നിങ്ങളാണ് അത് തിരുത്തേണ്ടത് .

No comments:

Post a Comment