ക്ഷണകത്ത്
Sunday 21 October 2012
Wednesday 3 October 2012
ഐ. സീ. യു
ജെയിംസ് ഡ്യൂട്ടിക്കായി ഐ. സീ. യു ന്റെ പടി കയറി . നഴ്സിംഗ് സുപ്രണ്ടിന്റെ തെറിവിളി ഇന്നും കേള്‍ക്കേണ്ടിവരുമോ എന്നാ ഭയം അവനെ നടുക്കി . എല്ല് മുറിയെ പണിയെടുതലും അപരാതി എന്ന് വിളിക്ക പെടേണ്ടി വരുന്ന തന്റെ വര്‍ഗ്ഗത്തിന്റെ ദുര്‍ഗതി ഓര്‍ത്തു ഒന്ന് വിതുമ്പി . പിന്നെ മടിച്ചു നില്‍കാതെ തന്നെ കാത്തു കിടക്കുന്ന രോഗികളുടെ അടുത്തേക്ക് പുഞ്ചിരിയുമായി നടന്നു . നേഴ്സ് സ്റ്റേഷനിലെ ഫോണ്‍ ഉറക്കെ നില വിളിച്ചു . സന്തോഷ വാര്‍ത്തകള്‍ വളരെ വിരളമായി മാത്രം പറയാറുള്ള ആ ഫോണ്‍ , ഒരു കാലന്റെ ലുക്കാണതിനു. റിസീവര്‍ എടുത്തു ചെവിയില്‍ വച്ചു. മറുതലക്കു നിന്ന് കാഷുവാലിറ്റിലെ മണി സിസ്റ്റരിന്റെ ചോദ്യം ബെഡഡ് കാളിയുണ്ടോട? മറുപടി ചുരുക്കി പറഞ്ഞു '' ഇന്ന് യുണിറ്റ് ഫുള്ളാ '' . ഇനി ഒരിക്കലും ഈ ഫോണ്‍ മുഴ്ങ്ങല്ലേ എന്നാ പ്രാര്‍ത്ഥനയോടെ റിസീവര്‍ വെച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും . കള്ളനെ പോലെ പതുങ്ങിയിരുന്ന മരണം ബെഡഡ് 15 ലെ സാജനെ കൂടെ കൊണ്ട് പോയിരുന്നു . നെഞ്ച് പൊട്ടി കരയുന്ന അവന്റെ ഭാര്യയും വീട്ടുകാരും , സ്വന്തം അച്ഛന്റെ ഒരു നോക്ക് കാണാന്‍ കഴിയാതെ ഗര്‍ഭപാത്രത്തില്‍ കിടന്നു അമ്മയുടെ വിലാപം കേള്‍ക്കുന്ന ഒരു കുഞ്ഞു . ഈ ചിന്തകള്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനമില്ല . കാരണം മരണം അപ്പോഴേക്കും അപ്പുറത്ത് വലവിരിച്ചിരുന്നു.
Monday 30 July 2012
' ജീവിതം എന്ന മഹാ നാടകം '
ജീവിതത്തിനും മരണത്തിനുമിടയില്‍
നാം ജീവിക്കുന്നേയില്ല
മത്സരിക്കുകയാണ്
ഞാന്‍ ഏറ്റവും
നന്നായി ജീവിക്കുന്നു
എന്ന് മറ്റുള്ളവര്‍ക്ക് ' തോന്നലുകളുണ്ടാക്കാന്‍ ' ,
ഇവിടെ
നാം സൃഷ്ട്ടിക്കുന്നത് ഇമേജുകള്‍
മാത്രമാണ് ,
മനസ്സിനു പോലും മേക്കപ്പിടുന്ന
ഈ ശീലം എന്ന് മാറുന്നോ അന്നേ നാം
ജീവിതത്തിന്റെ മധുരം തിരിച്ചറിയു .
നാം ജീവിക്കുന്നേയില്ല
മത്സരിക്കുകയാണ്
ഞാന്‍ ഏറ്റവും
നന്നായി ജീവിക്കുന്നു
എന്ന് മറ്റുള്ളവര്‍ക്ക് ' തോന്നലുകളുണ്ടാക്കാന്‍ ' ,
ഇവിടെ
നാം സൃഷ്ട്ടിക്കുന്നത് ഇമേജുകള്‍
മാത്രമാണ് ,
മനസ്സിനു പോലും മേക്കപ്പിടുന്ന
ഈ ശീലം എന്ന് മാറുന്നോ അന്നേ നാം
ജീവിതത്തിന്റെ മധുരം തിരിച്ചറിയു .
Saturday 28 April 2012
Wednesday 25 April 2012
Tuesday 24 April 2012
Saturday 21 April 2012
Subscribe to:
Posts (Atom)