Friday, 23 September 2011

കുതിച്ചുയരുന്ന സ്വര്‍ണ്ണവില മൂലം മംഗല്യ സ്വപ്നങ്ങള്‍ അനാഥമാകുന്ന ഈ കാലഘട്ടത്തില്‍ എന്തിനു നമുക്കിനി ശാപംകെട്ട '' സ്ത്രീധന സംവീധാനം '' . കാലഹരണ പെടേണ്ട ഈ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നതിന് ഞാനും നീയും കാരണക്കാരാണ്‌ . അന്തസ്സിന്റെ  മാറ്റ് നോക്കാന്‍ സ്ത്രീധനത്തെ തുലാസില്‍ കയറ്റുന്ന നമുക്കിനി ഈ അര്‍ബുദത്തെ കരിച്ചു കളയാം.

Wednesday, 21 September 2011

പാരതന്ത്രത്തിന്റെ കോണിപടികള്‍ .

സുഗജീവിതത്തിന്റെ മധുര സ്വപ്നങ്ങള്‍ നെയ്തപ്പോഴും പട്ടിണിയുടെ നൊമ്പരം ശ്വസംമുട്ടിച്ചപ്പോഴും അവന്‍ സ്വതന്ത്രനായിരുന്നു.ഏറ്റവും വിലകുറഞ്ഞ എയര്‍ അറേബ്യ ടിക്കറ്റുമായി ജനാധിപത്യതിന്റെ ഈറ്റില്ലം വിട്ടു അവന്‍ ഇറങ്ങി. 'എയര്‍ അറേബ്യ' വിമാനമായതുകൊണ്ട് ഭാഗ്യത്തിന് പച്ചവെള്ളം കിട്ടിയില്ല. നാലു മണികൂര്‍ യാത്രകൊണ്ട് ദമ്മാം അന്തര്‍ദേശിയ വിമാനതാവളത്തിലെത്തി. നാട് വിട്ടാല്‍ മലയാളിക്കുണ്ടാവുന്ന അവബോധത്തിന്റെ മായികമായ കൂടുമാറ്റം ഞാന്‍ കണ്ടു. നാളിതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ കേട്ടിട്ടില്ലാത്ത ഭാഷകള്‍. . ഇറച്ചികോഴികണക്കെ ചൈതന്യമറ്റു നീങ്ങുന്ന കുറേപേര്‍ അവരെ ഭരിക്കാന്‍ വേണ്ടി മാത്രം ജന്മം കൊണ്ട മറ്റു കുറേപേര്‍. നാട്ടിലെ എജന്ടു തന്ന നംബറില്‍ വിളിക്കണം. പക്ഷെ എങ്ങനെ വിളിക്കും സിം കാര്‍ഡോ ഒരു ടെലഫോണ്‍ബൂത്തോ ഇല്ല . അറിയാതെ അമ്മയെ ഓര്‍ത്തുപോയി . ഞാന്‍ അറിയാതെ എന്നെ ഞാനാക്കിയ എന്റെ അമ്മ . കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനായില്ല. മാസ്മരികതയുടെ കയ്യൊപ്പ് പതിഞ്ഞ അറബി നാടിന്‍റെ നെറുകയില്‍ ഇരുന്നു ഞാന്‍ കരഞ്ഞു . എത്രകരഞ്ഞാലും കണ്ണീരൊപ്പാന്‍ പോന്ന ചൂട് കാറ്റ്. അപരിച്തനായ ഏതോ മനുഷ്യന്‍ സഹായിച്ചതുകൊണ്ട് എന്റെ കമ്പനി വണ്ടി വന്നു . മാനുഷികതയ്ക്കും വിശുധിക്കും പേരുകേട്ട പാരതന്ത്രത്തിന്റെ നാട്ടില്‍ പിന്നെ കുറെ വര്‍ഷങ്ങള്‍ .കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ ദുഖങ്ങളും ഇഴചേര്‍ത്ത ജീവിതം . നാട്ടില്‍ പാര്‍ട്ടികള്‍ മാറി മാറി ജനാതിപത്യം ആഘോഷിക്കുമ്പോള്‍ ഇവിടെ പ്രവാസി മരിക്കുകയാണ്, നമ്മുടെ നാടിനെ വികസനത്തിന്റെ പടികള്‍ കയറ്റിവിടാന്‍ .